ചാലക്കുടി: സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ സെറാമോണിയ ഗ്രാജുവേഷനിസ് 2026 ബിരുദദാനച്ചടങ്ങ് നടത്തി.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനംചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസിഡന്റ് രൂപത വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോ.പി.എസ്. സോന, ഡോ.സി. ശരത് ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. ഡയറക്ടർ ഫാ.ഡോ. ആന്റു ആലപ്പാടൻ, ജോ ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ അസോ. ഡയറക്ടർ ഫാ. സോജൊ കണ്ണമ്പുഴ, പ്രിൻസിപ്പൽമാരായ സിസ്റ്റർ ഡോ. ജിജിമോൾ മാത്യു, ഡോ. കെ. കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ക്രിസ്റ്റി ആന്റണി, സിസ്റ്റർ ഡോ. പ്രസാദ എന്നിവർ പ്രസംഗിച്ചു.